Wednesday, 27 August 2014

കുട്ടികൾ മുഖ്യ മന്ത്രിയെ കണ്ടു സങ്കടം ഉണർത്തിച്ചു 
സ്കൂൾ നു മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത auditorium നടപ്പിലാക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെ ട്ട് കുട്ടികൾ മുഖ്യമന്ത്രി യെ കണ്ടു.അധ്യാപകരും പി ടി എ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് കുട്ടികൾക്ക് മുഖ്യമന്ത്രി ഉറപ്പു നല്കി.

Saturday, 23 August 2014

 മത്സ്യ സമൃദ്ധി പദ്ധതി
ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ജി എച് എസ്  എസ് പിലി കോട്  സ്കൂളിലെ  ഹരിതസേന എൻ  എസ്  എസ്  ,ഭൂ മിത്ര സേന എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മത്സ്യ സമൃദ്ധി പദ്ധതി ക്ക്  തുടക്കമായി .കറ്റ്ല ,രോഹു ,ഗ്രസ് കാര്പ്പ് തുടങ്ങിയ വിഭാഗടിൽ പെട്ട 5000 ഓളം മത്സ്യ കുഞ്ഞുങ്ങളാണ് ഇന്ന് പിലി കോട്  പുതിയകുളത്തിൽ പുതിയ താമസക്കരായ് എത്തിയത് .പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ശ്രീധരൻ മാസ്റ്റർ നിർവഹിച്ചു .പ്രൊജക്റ്റ്‌ അസിസ്റ്റന്റ്‌ മാരായ കെ വി രതീഷ്‌ ,പി ജഗദീസൻ ,പി വി സ്മിത ,ഗീത എന്നിവരും കോ ordinator  ശ്രീമതി ശോഭ യും പങ്കെടുത്തു.


Wednesday, 20 August 2014

ശുചിത്വ മുറ്റം പരിപാടി 
കൈരളി ചാനലിന്റ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ  തല ശുചിത്വ മുറ്റം പരിപാടി ജി എച് എസ് എസ്  പിലി കോട്     വച്ച് സമുചിതമായി നടന്നു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ശ്യാമള ദേവി ,എം എൽ  എ  ശ്രീ കെ കുഞ്ഞിരാമൻ,  ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌,  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി എ വി  രമണി എന്നിവർ  സംബ ന്ധിച്ചു .തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി





Friday, 15 August 2014

വിദ്യാലയത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
Headmistress ,പ്രിൻസിപ്പൽ എന്നിവർ പതാക ഉയർത്തി ,ദേശ ഭക്തി ഗാന മത്സരം ,ക്വിസ് മത്സരം , പായസം തുടങ്ങിയ പരിപാടികൾ നടന്നു.




Wednesday, 13 August 2014

ക്ലാസ്സ്‌ പി ടി എ  സജീവമായി 

സ്റെപ്സ്‌ ന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ നടന്ന ക്ലാസ്സ്‌ പി ടി എ രക്ഷിതാക്കളുടെ പങ്കാളിത്തം  കൊണ്ട്  ശ്രദ്ധേയമായി . വാർഡ്‌ മെമ്പറും പഞ്ചായത്ത്  വൈസ് പ്രസിഡന്റുമായ ശ്രീ ടി വി ശ്രീധരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ്‌ ശ്രീ വി വി നാരായണൻ അധ്യക്ഷത വഹിച്ചു.ഹെഡ് മിസ്ട്രെസ്സ് ,പ്രിൻസിപ്പൽ എന്നിവർ സംസാരിച്ചു.

 BUDDING GRAFTING AND LAYERING CLASS(13.08.2014)

CRD NILESWARM ൻറെ സഹകരണത്തോടെ ഹരിതസേന നടത്തിയ BUDDING ,GRAFTING AND LAYERING CLASS

 Rtd.കൃഷി ഓഫീസര്‍ Sri.Rajendran കുട്ടികളുമായി സംവദിക്കുന്നു.



Tuesday, 12 August 2014

സൈബർ ക്രൈം അവേർനെസ് പ്രോഗ്രാം 
IT DEPARTMENT, GHSS PILICODE സ്കൂളിന്റെ  സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി  ഐ ടി ബോധവല്കരണ ക്ലാസ്സ്‌ നടത്തി.    ശാരിക .കെ എസ് ,{അസി.മാനേജർ),രഞ്ജിത്ത് എൻ (deputy development  officer )എന്നിവര് നേതൃത്വം നല്കി 


Monday, 11 August 2014

"പുകയിലയും ദൂഷ്യവശങ്ങളും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന  ഉപന്യാസ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനംനേടിയ 10.A ക്ലാസിലെ ഷെറിന്‍ തോമസ്



Rotary club Chervathur,പരിയാരം മെഡിക്കൽ കോളേജ് GHSS Pilicode എന്നിവയുടെ സംയുക്ത ആഭി മുഖ്യ ത്തിൽ 11.08.2014 തിങ്കളാഴ്ച  വിദ്യാലയത്തിൽ  നടന്ന ദന്ത പരിശോധന.


Rotary club Chervathur,പരിയാരം മെഡിക്കൽ കോളേജ് GHSS Pilicode എന്നിവയുടെ സംയുക്ത ആഭി മുഖ്യ ത്തിൽ 11.08.2014 തിങ്കളായ്ച  വിദ്യാലയത്തിൽ ദന്ത പരിശോധന ,സെമിനാർ ,സിനിമാ പ്രദർശനം എന്നിവ നടന്നു.തദവസരത്തിൽ rotary ക്ലബ്‌ വിദ്യാലയത്തിലേക്ക്‌ ഒരു വീൽ ചെയർ  നല്കി.

Sunday, 10 August 2014

ലോക മഹായുദ്ധത്തിന്റെ 100 വർഷങ്ങൾ പിന്നിടുമ്പോഴും നമ്മുടെ ലോകത്ത് വെടിയൊച്ചകൾ അവസാനിക്കുന്നില്ല.നമ്മുടെ മനസ്സിൽ നിന്നാണ് ആദ്യം യുദ്ധത്തിന്റെ നാമ്പുകൾ ഇല്ലാതെ ആക്കേണ്ടത്.ഈ ഹിരോഷിമ-നാഗസാക്കി ദിനങ്ങളിൽ നമുക്ക് അതിനു വേണ്ടി പ്രാർത്ഥിക്കാം .......

പരിസ്ഥിതി പ്രവർത്തനങ്ങൾ

ജൂണ്‍ 5 പരിസ്ഥിതി പ്രവർത്തനങ്ങൾ ശ്രീ ടി വി ശ്രീധരൻ മാസ്റ്റർ(വൈസ് പ്രസിഡന്റ്‌ ,പിലിക്കോട് ഗ്രാമ പഞ്ചായത്ത്‌)ഉദ്ഘാടനം ചെയ്യുന്നു.തുടർന്ന് ശ്രീ ഭാസ്കരൻ വെള്ളൂർ  ക്ലാസ്സ്‌ എടുത്തു.വിദ്യാലയത്തിലും പരിസരത്തുമായി 100 ലേറെ ചെടികൾ നട്ടു പിടിപ്പിച്ചു.വൈവിധ്യങ്ങളായ നിരവധി പരിപാടികൾ നടന്നു.


Wednesday, 6 August 2014

ഹിരോഷിമ ദിനം ആചരിച്ചു.

യുദ്ധ വിരുദ്ധ പാവ നാടകം,പോസ്റ്റർ രചന,ക്വിസ് എന്നിവ സംഘടിപ്പിച്ചു.പരിപാടികളുടെ ഉദ്ഘാടനം വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌ ജില്ല എക്സിക്യൂട്ടീവ് അംഗം ശ്രീ പ്രമോദ് അടുത്തില നിർവഹിച്ചു .