About us


ചരിത്ര പഥങ്ങളിലൂടെ................

  പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ നെറുകയില്‍ ദേശീയ പാതയ്ക്ക തൊട്ടുരുമ്മി പഴയകരയാക്കര കുന്നിലാണ് നമ്മുടെ സ്ക്കൂള്‍.1888ല്‍ ഗുരുകുല പഠനകേന്ദ്രമെന്ന നിലയ്ക്ക് മഞ്ഞരാമനെഴുത്തച്ചന്‍ (മാണിയാട്ട്) സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് 1924ല്‍ ചന്തേരബോഡ് എലമെന്ററി സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചത്.1980ല്‍ചന്തേര ഗവ യുപി സ്ക്കൂള്‍ ചന്തേര ഗവ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.1987 ഫെബ്രവരി 12ന് ചന്തേര ഗവ ഹൈസ്ക്കൂള്‍ ചന്തേര ഗവ യുപി യുമായി നിലനിര്‍ത്തി,ഗവ ഹൈസ്ക്കൂള്‍ പുനര്‍നാമകരണം ചെയ്ത്,പ്രൈമറിയും ഹൈസ്ക്കൂളും വിഭജിക്കപ്പെട്ടു.1997ല്‍ ഹൈസ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഹയര്‍ സെക്കണ്ടറിയായി. മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് യശശ്ശരീരനായ ശ്രീ.സി.കൃഷ്ണന്‍നായരാണ്.ഒട്ടനവധി PTA പ്രസിഡന്റുമാരുടെയും പ്രധാന അധ്യാപകരുടെയും കര്‍മ്മകുശലതയിലാണ് ഇന്ന് ഈ വിദ്യാലയം ഇക്കാണുന്ന നിലയില്‍ എത്തിയിരിക്കുന്നത്.ജില്ലയിലെ എം.പി, എം എല്‍ എ മാര്‍ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികള്‍ എന്നിവര്‍ ഇതിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയ കാര്യം ചാരിതാര്‍ത്ഥ്യത്തോടെ അനുസ്മരിക്കുന്നു. ഇല്ലായ്മയുടെ പട്ടിക ധാരാളമുണ്ടെങ്കിലും ഉത്തരവാദിത്തമുള്ള PTAയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സ്ക്കൂള്‍ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കുകയാണ്.

അക്കാദമികരംഗത്തെ മികവിനൊപ്പം കലാ കായിക രംഗത്തും ശാസ്ത്രമേളകളിലും സ്കൗട്ട് &ഗൈഡ്സ് മേഖലകളിലും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ നമ്മുടെ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.

No comments:

Post a Comment